മക്കളോടുമുണ്ട് കടമകൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
---മൻസൂർ ഹുദവി കളനാട്---

തീയ്യതി: 20/10/2017
വിഷയം: മക്കളോടുള്ള കടമകൾ

ജനങ്ങളേ.., നിങ്ങളെ ഒരേ ആത്മാവിൽനിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്ന് തന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ. ഏതൊരു അല്ലാഹുവിന്റെ  പേരിൽ നിങ്ങൾ അന്യോനം ചോദിച്ചുക്കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങൾ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും നിങ്ങളെ അല്ലാഹു നിരീക്ഷിച്ചുക്കൊണ്ടിരിക്കുന്നവനാകുന്നു” (ഖുർആൻ, സൂറത്തുൽ നിസാഅ് 01).

പുരുഷൻ കുടുംബനാഥനാണ്, അവൻ കുടുംബക്കാരുടെ ഉത്തരവാദിത്വപ്പെട്ടയാളാണ്. സ്ത്രീ മക്കളെയും വീടിനെയും പരിപാലിക്കേണ്ടവളാണ്, അവൾ അവയിൽ ഉത്തരവാദിത്വപ്പെട്ടവളാണ്” (ഹദീസ് ബുഖാരി, മുസ്ലിം)

മക്കൾ സൗഭാഗ്യകുസുമങ്ങളാണ്.
അവർ അല്ലാഹുവിൽ നിന്നുള്ള വരദാനങ്ങളാണ്.
ഭാസുരഭാവിയുടെ വാഗ്ദാനങ്ങളാണ് അവർ.
നാളെയുടെ സ്വപ്‌നങ്ങളാണ്.
നാടിന്റെ വിഭവവും സമ്പത്തും ഊർജ്ജവും ആശയും അവർ തന്നെയാണ്.

മാതാപിതാക്കൾക്കാണ് അല്ലാഹു അവരെ ഏൽപ്പിച്ചിരിക്കുന്നത്. അവരെ വളർത്തേണ്ടതും പരിപാലിക്കേണ്ടതുമായ കടമകൾ മാതാപിതാക്കൾക്കാണ്.

വേറെയും കുറേ കടമകൾ അവർക്ക് നിർവ്വഹിച്ചുക്കൊടുക്കേണ്ടതുണ്ട്.
പ്രഥമമായി മക്കൾക്ക് അല്ലാഹുവുമായുള്ള ബന്ധം ദൃഢപ്പെടുത്തിക്കൊടുക്കണം.
പ്രവാചകരുടെ(സ്വ) ചര്യകൾ പരിചയപ്പെടുത്തിക്കൊടുക്കണം.
മാത്രമല്ല, മാതാപിതാക്കൾ മക്കളുടെ നന്മക്കായി സദാ പ്രാർത്ഥിക്കുകയും വേണം. ആ പ്രാർത്ഥന മതി മക്കളുടെ ജീവിതവിജയത്തിന്.
മൂന്ന് പ്രാർത്ഥനകൾക്ക് നിശ്‌സംശയം ഉത്തരം ലഭിക്കുമെന്ന് നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. അതിൽപ്പെട്ടതാണ് മാതാപിതാക്കളുടെ പ്രാർത്ഥന.

അല്ലാഹു പറയുന്നു: തന്റെ മാതാപിതാക്കളോട് നല്ലനിലയിൽ വർത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗർഭം ധരിക്കുകയും പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്റെ ഗർഭകാലവും മുലകുടി നിർത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു. അങ്ങനെ അവൻ തന്റെ പൂർണ ശക്തി പ്രാപിക്കുകയും നാൽപത് വയസ്സിലെത്തുകയും ചെയ്താൽ ഇപ്രകാരം പറയും എന്റെ രക്ഷിതാവേ... എനിക്കും എന്റെ മാതാപിതാക്കൾക്കും നീ തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദി കാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സൽക്കർമ്മം പ്രവർത്തിക്കാനും നീ എനിക്ക് പ്രചോദനം നൽകണമേ.. എന്റെ സന്തതികളിൽ നീ എനിക്ക് നന്മയുണ്ടാക്കിത്തരികയും ചെയ്യണമേ... തീർച്ചയായും ഞാൻ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീർച്ചയായും ഞാൻ കീഴ്‌പ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു” (ഖുർആൻ, സൂറത്തുൽ അഹ്്ഖാഫ് 15)

മക്കളുടെ ഇഹപരലോക വിജയത്തിന് പ്രാർത്ഥിക്കണം.
ഉൽകൃഷ്ണ സ്വഭാവഗുണങ്ങൾ ചെറുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കണം.
സൽക്കർമ്മങ്ങൾ ചെയ്യാൻ പ്രാപ്തരാക്കണം.
സർവ്വർക്കും ഗുണം ചെയ്യാൻ പഠിപ്പിക്കണം.

അലിയ്യ് ബ്‌നു അബൂ ത്വാലിബ് (റ) പറയുന്നു: നിങ്ങൾ നിങ്ങളുടെ സ്വന്തത്തെയും കുടുംബക്കാരെയും നന്മയും മര്യാദയും പഠിപ്പിക്കണം

അവരിൽ വിജ്ഞാനത്തോട് ആഗ്രഹം ജനിപ്പിക്കണം.
മത ഭൗതിക വിദ്യാഭ്യാസങ്ങൾ നൽകണം.
വിദ്യ നേടുന്നതിൽ മികവ് പുലർത്താൻ പ്രാപ്തമാക്കണം.
അധ്യാപകരെ ബഹുമാനിക്കാനും, വിദ്യാലയത്തെയും പഠനോപകരണങ്ങളെയും പരിപാലിക്കാൻ അവരെ ശീലിപ്പിക്കണം.

മാതാപിതാക്കൾ മക്കളുടെ പാഠഭാഗങ്ങൾ പരിശോധിച്ച് പഠനനിലവാരം ഇടക്കിടക്ക് വിലയിരുത്തണം.
അധ്യാപകരോട് മക്കളെപ്പറ്റിയുള്ള അഭിപ്രായം ആരായണം.
വീട്ടിൽ നിന്ന് പഠിച്ചതും കൂട്ടുകാരുടെ കൂടെ പഠിച്ചതും നിരീക്ഷണം. എന്നാൽ മാത്രമേ നല്ലൊരു ഫലം കുട്ടികളിൽ കാണാൻ പറ്റുകയുള്ളൂ.

മക്കൾക്ക് സാമൂഹികബോധത്തിന്റെ ബാലപാഠങ്ങളും പഠിപ്പിക്കണം.
മാതാപിതാക്കളോട് ഗുണം ചെയ്യുകയും അവരെ ബഹുമാനിക്കുകയും ചെയ്യുന്ന രീതിയിൽ വളർത്തണം.
അനുസരണയുള്ളരാക്കണം മക്കളെ.
ബന്ധുക്കളുമായി സമ്പർക്കമുണ്ടാക്കാനും കുടുംബബന്ധം പുലർത്താനും അവസരമുണ്ടാക്കണം.
കുടുംബബന്ധം പുലർത്തൽ കുടുംബക്കാരിൽ സ്‌നേഹമുളമാക്കുമെന്നും സമ്പത്തിൽ ബർക്കത്തുണ്ടാക്കുമെന്നും ആയുസ്‌ദൈർഘ്യത്തിന് കാരണമാവുമെന്നും നബി നബി (സ്വ) പഠിപ്പിക്കുന്നു.

മക്കൾക്ക് ആതിഥ്യമര്യാദകൾ പഠിപ്പിക്കണം. അത് പ്രവാചകരുടെ ചര്യയാണ്.
അയൽപക്കക്കാരോട് നല്ലരീതിയിൽ പെരുമാറാനും പ്രോത്സാഹിപ്പിക്കണം. അവരുടെ സ്ഥാനവും മഹത്വവും പറഞ്ഞുകൊടുത്ത് അവരോട് ചെയ്തുതീർക്കേണ്ട കടമകൾ നിർവ്വഹിക്കാൻ സജ്ജരാക്കണം.

സദസ്സിൽ നിശബ്ദരായി ഇരിക്കാനും ശ്രദ്ധിച്ച് കേൾക്കാനും മക്കളെ പഠിപ്പിക്കണം. സംസാരിക്കുന്നയാളുടെ മുഖം നോക്കി അഭിമുഖീകരിക്കണം.
ഇടക്ക് മറ്റു ജോലികളിൽ മുഴുകരുത്. നല്ലത് മാത്രം പറയാനും കേൾക്കാനും സൗകര്യമൊരുക്കണം.

നബി (സ്വ) പറയുന്നു: ഒരുത്തൻ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ നല്ലത് പറയട്ടെ അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ.

ഒരുത്തൻ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അയൽവാസിയെ ബഹുമാനിച്ചുകൊള്ളട്ടെ.

ഒരുത്തൻ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അതിഥിയെ ബഹുമാനിച്ചുകൊള്ളട്ടെ” (ഹദീസ് തുർമുദി).


മക്കൾക്ക് കാരുണ്യത്തിന്റെയും വിട്ടുവീഴ്ചാ മനോഭാവത്തിന്റെയും ഉത്തരവാദിത്വബോധത്തിന്റെയും മൂല്യമോതിക്കൊടുക്കണം
അവർക്ക് ക്രിയാത്മകതയുടെയും സഹകരണത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വില മനസ്സിലാക്കിക്കൊടുക്കണം.

ഓരോർത്തരും ജനിക്കുന്നത് നിശ്കളങ്ക പ്രകൃതത്തോടെയും പരിശുദ്ധ മനസ്സോടെയുമാണ്. ഖുർആനിലൂടെ അല്ലാഹു വ്യക്തമാക്കുന്നു: അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയിൽ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്” (ഖുർആൻ, സൂറത്തുൽ റൂം 30)

സുകൃതങ്ങളും സൽഗുണങ്ങളും മാത്രമായിരിക്കും ആ മനസ്സുകളിൽ കുടിയിരിക്കുക. മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ് സത്യം. എന്നിട്ട് അതിന്ന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷമതയും സംബന്ധിച്ച് അവൻ ബോധം നൽകുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അസ്തിത്വത്തെ പരിശുദ്ധമാക്കിയവൻ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവൻ തീർച്ചയായും നിർഭാഗ്യമടയുകയും ചെയ്തു” (ഖുർആൻ, സൂറത്തുൽ ശംസ് 7,8,9,10).

മക്കളുടെ കാര്യത്തിൽ മാതാപിതാക്കൾ സദാ സമയവും ജാഗരൂകരായിരിക്കണം. മറ്റു ഇടപാടുകളിൽപ്പെട്ട് അവരെ ശ്രദ്ധിക്കാതിരുന്നാൽ അവർ അവർക്ക് തോന്നിയ വഴിയിൽ ചെന്നുപെടും.  ആ നിർമല നിശ്കളങ്ക മനസ്സുകളെ വഴിപിഴക്കാതെ വളർത്തൽ മാതാപിതാക്കളുടെ  സുപ്രധാന ബാധ്യത തന്നെയാണ്.
back to top