കാലങ്ങൾ കൊഴിയുന്നു, നാളേക്ക് എന്തെല്ലാം ഒരുക്കി?

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 29/12/2023


ആയുസ്സ് ദിവസങ്ങളാണ്, അവ ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഇഹലോകം ഒരു കടവ് മാത്രമാണ്. ദിവസങ്ങൾ മാസങ്ങളായും മാസങ്ങൾ വർഷങ്ങളായുമുള്ള വേഗപാച്ചിലിൽ കുറേ ഗുണപാഠങ്ങൾ പഠിക്കാനും ചിന്തിക്കാനുമുണ്ട്. മുൻകാലക്കാരിൽ നി് നമ്മുക്ക് നല്ല മാതൃകകളുണ്ട്, നമ്മിൽ നി് പിൻഗാമികൾക്ക് അനുഭവബോധങ്ങളുമുണ്ട്. അല്ലാഹു പറയുു: അല്ലാഹുവിങ്കലിലേക്ക് തിരിച്ചയക്കപ്പെടു ഒരു ദിവസം നിങ്ങൾ സൂക്ഷിക്കുക, എി'് ഓരോ വ്യക്തിക്കും താനനുവർത്തിച്ചതിനുള്ള പ്രതിഫലം പൂർണമായി നൽകപ്പെടും. അവരോട് അക്രമം പ്രവർത്തിക്കപ്പെടുകയില്ല (സൂറത്തുൽ ബഖറ 281). 


ആത്മവിചാരണയും മനസ്സാക്ഷിക്കുത്തും സ്വന്തത്തിലുള്ള കാലത്തോളം മനുഷ്യൻ നന്മയാർവനായിരിക്കണം. മനസ്സ് സ്വതവെ തിന്മയിലേക്ക് പ്രേരിതമായിരിക്കും.  

ഹീന വൃത്തികൾക്ക് മനുഷ്യമനസ്സ് വല്ലാതെ പ്രേരിപ്പിക്കുക ത െചെയ്യും, എന്റെ നാഥന്റെ കാരുണ്യം ലഭിച്ചവരുടേത് ഒഴികെ (സൂറത്തു യൂസുഫ് 53).

ആത്മവിചാരണ നടത്തുമ്പോഴാണ് ആത്മാവിന്റെ സ്ഥാനം ഉയരുക. സത്യവിശ്വാസികളേ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും നാളെക്കുവേണ്ടി എന്തു സാഹമാണ് താൻ ചെയ്തി'ുള്ളതെ് ഓരോ വ്യക്തിയും ആത്മപരിശോധന നടത്തുകയും ചെയ്യ'െ. നിങ്ങൾ അല്ലാഹുവിനോട് ഭയപ്പാടുള്ളവരാകണം. നിങ്ങളുടെ പ്രവൃത്തികളെ കുറിച്ച് സൂക്ഷ്മജ്ഞാനിയാണവൻ (സൂറത്തുൽ ഹശ്ർ 18). 


കഴിഞ്ഞു പോയതിൽ ആത്മവിചാരണയും ആത്മപരിശോധനയും നടത്തുകയും, അവയിൽ നി് പാഠമുൾക്കൊണ്ട് വരാനിരിക്കുതിന് വേണ്ടി ഗുണങ്ങൾ സംഭരിക്കുകയും ചെയ്തവനാണ് യഥാർത്ഥ ബുദ്ധിമാൻ. അവൻ തെയാണ് സൗഭാഗ്യവാനായ വിജയിയും.  

ഓരോർത്തരോടും അല്ലാഹു മറയില്ലാത്തവിധം സംസാരിക്കുമത്രെ, അങ്ങനെ അവൻ വലതു ഭാഗം നോക്കിയാലും ഇടതു ഭാഗം നോക്കിയാലും അവൻ ചെയ്ത പ്രവൃത്തികൾ മാത്രമേ കാണുകയുള്ളൂ (ഹദീസ് ബുഖാരി, മുസ്ലിം).

അതായത് പരലോക വിജയം ആഗ്രഹിക്കുവൻ സ്വന്തം വിചാരണ ചെയ്തുകൊണ്ടേയിരിക്കണം, മാറ്റങ്ങൾ വരുത്തി വിജയ പാതയിൽ അങ്ങനെ മുേറണം. അല്ലാഹുവുമായുള്ള അവന്റെ ബന്ധം ദൃഢമായിരിക്കും. നന്മവഴികളിലെ ഉതങ്ങൾ മാത്രമായിരിക്കും അവന്റെ സ്വപ്‌നങ്ങൾ. മനസ്സെപ്പോഴും ശാന്തതയിലും ശുഭാപ്തിയിലുമായിരിക്കും.

നന്മയൊൽ മനസ്സ് ശാന്തമാവുകയും ഹൃദയം സ്വസ്ഥത വരിക്കുകയും ചെയ്യു അവസ്ഥയാണ്. തിന്മയൊൽ നേരെതിരിച്ചും (ഹദീസ് അഹ്‌മദ് 17741). 


കഴിഞ്ഞ കാലത്തെ നമ്മുടെ ഓരോ വാക്കും പ്രവർത്തിയും അല്ലാഹുവിങ്കൽ ഒരു രജിസ്റ്ററിൽ രേഖപ്പെടുത്തപ്പെ'ിരിക്കും (സൂറത്തു ത്വാഹാ 52). 

മഹ്ശറയിൽ മർത്യരുടെ കർമ്മരേഖ സമർപ്പിക്കപ്പെടും. തൽസമയം അതിന്റെ ഉള്ളടക്കത്തെപ്പറ്റി അധർമ്മകാരികൾ ഭയാക്രാന്തരായി താങ്കൾക്കു കാണം. അവർ വിസ്മയം കൂറും: ഹാ ഞങ്ങളുടെ ഒരു നാശം, എന്തൊരു കർമ്മരേഖയാണിത് ചെറുതോ വലുതോ ആയ യാതൊും ഉൾപ്പെടുത്താതെ ഇത് വി'ുകളഞ്ഞി'ില്ലല്ലൊ. തങ്ങളനുവർത്തിച്ചതൊക്കെ അതിലുള്ളതായി അവർക്ക് ബോധ്യപ്പെടും. താങ്കളുടെ നാഥൻ ആരോടും നീതികേട് കാ'ുകയില്ല (സൂറത്തുൽ കഹ്ഫ് 49). 

നമ്മുക്ക് ബാധ്യതയായി'ുള്ള നിർവ്വഹണങ്ങളൊക്കെയും ചെയ്തുതീർക്കുകയും വേണം. നിങ്ങൾ നമസ്‌ക്കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സകാത്ത് നൽകുകയും ചെയ്യുക, സ്വന്തത്തിനു വേണ്ടി വല്ല നന്മയും ചെയ്യുുവെങ്കിൽ നിങ്ങൾ അല്ലാഹുവിങ്കലതു കണ്ടെത്തും. നിങ്ങളുടെ കർമ്മങ്ങൾ അവൻ കാണുതാണ് (സൂറത്തുൽ ബഖറ 110). 

സ്രഷ്ടാവിനോട് മാത്രമല്ല സൃഷ്ടികളോടും ബാധ്യതകളുണ്ട്്. അക്രമരഹിതമായി ഓരോർത്തരും നായി ഇടപെടുകയും അവകാശങ്ങൾ വകവെച്ചുനൽകുകയും വേണം.

മറ്റുള്ളവരുടെ ആ്ത്മാഭിമാനത്തിനോ ശരീരത്തിനോ സമ്പത്തിനോ ക്ഷതമേൽപ്പിക്കു കാര്യങ്ങളിൽ നി് വി'ുനിൽക്കണമൊണ് നബി (സ്വ) പഠിപ്പിക്കുത് (ഹദീസ് ബുഖാരി 2269). 


അല്ലാഹു പറയുുണ്ട്: താൻ ദുൻയാവിൽ അനുവർത്തിച്ച മുഴുവൻ സൽക്കർമ്മങ്ങളും ഹാജറാക്കപ്പെ'തായി ഓരോ വ്യക്തിയും കണ്ടെത്തു നാൾ സ്മരണീയമാണ്. ചെയ്ത ദുഷ്പ്രവൃത്തികളും സമർപ്പിക്കപ്പെടും. അവക്കും തനിക്കുമിടയിൽ വളരെ അക ദൂരമാണുണ്ടായിരുതെങ്കിൽ എ് അവനാഗ്രഹിച്ചുപോകും. അല്ലാഹു നിങ്ങളോട് ഇത് താക്കീത് ചെയ്യുകയാണ്. അടിമകളോട് അവൻ പരമ ദയാലുവാകുു (സൂറത്തു ആലു ഇംറാൻ 30). 

തന്റെ നാഥന്റെ പദവി ഭയപ്പെടുകയും മനസ്സിനെ സ്വേച്ഛകളിൽ നി് ഉപരോധിച്ചു നിർത്തുകയും ചെയ്തതാരോ അവന്റെ അഭയകേന്ദ്രം സ്വർഗമാണ് (സൂറത്തുാസിആത്ത് 40, 41).

മാതാപിതാക്കളോടുള്ള ബന്ധത്തിന്റെ കാര്യത്തിൽ പോലും സ്വന്തത്തെ വിചാരണ ചെയ്യണം. ഭാര്യ ഭർത്താക്കന്മാർ അന്യോനമുള്ള ബന്ധത്തിന്റെ കാര്യത്തിലും മക്കളുടെ കാര്യത്തിലും ആത്മവിചാരണം ചെയ്യണം. അങ്ങനെ ഓരോർത്തരും അവരവരുടെ ഇടങ്ങളിലെ മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ സ്വന്തത്തെ വിചാരണ ചെയ്തുകൊണ്ടിരിക്കണം. അത് നാടിനും സമൂഹത്തിനും ശാന്തിയും സമൃദ്ധിയും വരുത്തും. 

എല്ലാം അല്ലാഹുവിന്റെ നിരീക്ഷണത്തിലായിരിക്കും.

ഭുവന വാനങ്ങളിൽ ഒരണുത്തൂക്കമുള്ള വസ്തുവോ അതിനേക്കാൾ ചെറുതോ വലുതോ ഏതുമാക'െ, താങ്കളുടെ നാഥനിൽ നി് അത് ഗോപ്യമാവുകയില്ല. സർവവും സ്പഷ്ടമായൊരു ഗ്രന്ഥത്തിൽ രേഖപ്പെ'ി'ുണ്ടാവും (സൂറത്തു യൂനുസ് 61). 


back to top