ഇസ്ലാം മിതം ലളിതം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 05/01/2024

വിശുദ്ധ ഖുർആൻ സുറത്തുൽ ബഖറയുടെ അവസാന ആയത്തിൽ പ്രസ്താവിക്കുുണ്ട്: 'കഴിവിനപ്പുറം ചെയ്യാൻ ഒരാളെയും അല്ലാഹു നിർബന്ധിക്കുകയില്ല' (സൂക്തം 286). അതായത് പരിശുദ്ധ ദീനുൽ ഇസ്ലാമിൽ ഞെരുക്കമോ ഇടുക്കമോ ആരോടും കീർത്തിക്കുില്ല. എല്ലാ കാര്യങ്ങളും എളുപ്പമാക്കി നൽകു പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ കരുണക്കടാക്ഷങ്ങളാണവ. നിങ്ങൾക്കു ആശ്വാസമാണ്, ഞെരുക്കമല്ല അല്ലാഹു ഉദ്ദേശിക്കുത് (സൂറത്തുൽ ബഖറ 185). അല്ലാഹുവിന്റെ ആഗ്രഹം നിങ്ങൾക്കു ഭാരം ലഘൂകരിക്കണമൊണ്, ദുർബലനായാണ് മനുഷ്യൻ സൃഷ്ടിക്കപ്പെ'ിരിക്കുത് (സൂറത്തുിസാഅ് 28). ആവതില്ലാത്തതിനൊും അല്ലാഹു ആരെയും കൽപ്പിക്കുില്ല.


നബി (സ്വ) നമ്മെ കൽപ്പിച്ചതും ത്രാണിയുള്ള കാര്യങ്ങളാണ് നിങ്ങൾക്ക് നിർബന്ധമാക്കപ്പെ'ി'ുള്ളതൊണ് (ഹദീസ് ബുഖാരി, മുസ്ലിം). നബി (സ്വ)ക്ക്് രണ്ടു കാര്യങ്ങളിൽ തെരഞ്ഞെടുക്കാനുള്ള അവസരം ലഭിച്ചാൽ അവയിൽ തെറ്റില്ലാത്ത ഏറ്റവും എളുപ്പമുള്ളതിനെ എടുക്കുമായിരുു.

സത്യവിശ്വാസിയുടെ ആരാധനാനുഷ്ഠാനങ്ങളിൽ കഠിന കഠോരമായതില്ല, അങ്ങനെയാണെങ്കിൽ അവ നിത്യമായി ചെയ്യുതിൽ അവൻ അശക്തനായിത്തീരും. അതാണ് ഇസ്ലാം അനുവർത്തിക്കു സന്തുലിതത്വം.

ഇസ്ലാമിൽ സന്തുലിതത്വത്തിന്റെയും മിതത്വത്തിന്റെയും വഴികൾ ധാരാളമുണ്ട്. അവയിൽ പ്രധാനമാണ് ചെലവിൽ വീഴ്ചയും പരിധിവിടലും കൂടാതെ മിതത്വം പാലിക്കൽ. അല്ലാഹു പറയുു: നീ ഒ'ും പിശുക്ക് കാ'ുകയും ധൂർത്തടിക്കുകയുമരുത്. അങ്ങനെ ചെയ്താൽ അധിക്ഷേപാർഹനും അതീവ ദുഖിതനുമായിരിക്കേണ്ടിവരും (സൂറത്തുൽ ഇസ്‌റാഅ് 29). ഭക്ഷണം, പാനീയം, വസ്ത്രം, വാഹനം എിവയിലെല്ലാം മിതമായി ചെലവുകൾ നടത്താനാണ് ഇസ്ലാം കൽപ്പിക്കുത്. അഹങ്കാരവും അമിതവ്യയവും കൂടാതെ തിാനും കുടിക്കാനും വസ്ത്രം ധരിക്കാനും ദാനം ചെയ്യാനുമാണ് നബി (സ്വ) നിർദേശിക്കുത് (ഹദീസ് നസാഈ 2559). 


അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ ഇബാദുറഹ്‌മാനെക്കുറിച്ച് ഖുർആനിൽ കാണാം: അവർ ചെലവഴിക്കുമ്പോൾ അമിതവ്യയമോ ലുബ്ധോ കാണിക്കാതെ മിതത്വം പാലിക്കുതുമാണ് (സൂറത്തുൽ ഫുർഖാൻ 67). അതിനാൽ സത്യവിശ്വാസി ചെലവുകളുടെ കാര്യത്തിൽ ആർഭാഡവും പ്രൗഢിയും കാ'ി അതിർലംഘിക്കരുത്. അതിനേക്കാൾ ഭയാനകം ഇല്ലാത്തവൻ ഉള്ളതായി നടിച്ച് അഹങ്കരിക്കുതാണ്. നൽകപ്പെടാത്ത കാര്യം ഉണ്ടെ് വരുത്തി അഭിനയിക്കുതിനെ നബി (സ്വ) നിരുത്സാഹപ്പെടുത്തിയി'ുണ്ട്. 

മറ്റുള്ളവരെ അനുകരിച്ചുകൊണ്ട് ധൂർത്തടിക്കരുത്. അത്യാവശ്യങ്ങളും ആവശ്യങ്ങളുമാണ് പ്രഥമമായി നിറവേറ്റേണ്ടത്. അങ്ങനെ ചെലവുകളിൽ മിതത്വം പാലിക്കുകയും, വാക്കിലും പ്രവർത്തിയിലും എളിമയും ലാളിത്യവും തുടരുകയും വേണം.

സന്തുഷ്ടകുടുംബം എളിമയും ലാളിത്യവുമുള്ള കുടുംബമാണ്. വിവാഹനിശ്ചയം മുതലുള്ള കാര്യങ്ങളിൽ പോലും ആശ്വാസവും സാവകാശവും ലഘൂകരണവും ചെയ്യാനാണ് നബി (സ്വ) കൽപ്പിക്കുത് (ഹദീസ് അഹ്‌മദ് 25116). അങ്ങനെയുള്ള കുടുംബങ്ങളിൽ അനുഗ്രഹങ്ങളും സ്‌നേഹബന്ധങ്ങളും കുടികൊള്ളും. കുടുംബചെലവുകളിലും പിശുക്കോ അമിതവ്യയമോ പാടുള്ളതല്ല. മിതത്വം അനിവാര്യം. അല്ലാഹു പറയുു: ധനികൻ തന്റെ സാമ്പത്തിക നിലയനുസരിച്ചും ദരിദ്രൻ തനിക്കല്ലാഹു നൽകിയതനുസരിച്ചും ചെലവിനു കൊടുക്കണം, തനിക്ക് അല്ലാഹു നൽകിയതല്ലാതെ ചെലവു ചെയ്യാൻ ഒരാളെയും അവൻ നിർബന്ധിക്കുകയില്ല (സൂറത്തുത്ത്വലാഖ് 07). 

ബുദ്ധിപൂർവ്വം യുക്തിഭദ്രമായി സന്തുലിതമായി ചെലവുകൾ നടത്തു കുടുംബബാണ് മാതൃകാ കുടുംബം.

 മിതത്വത്തെ പ്രവാചകത്വത്തിന്റെ ഒരു ഭാഗമായി നബി (സ്വ) എടുത്തുപറഞ്ഞി'ുണ്ട് (ഹദീസ് അബൂദാവൂദ് 4776, അഹ്‌മദ് 2698). 

ഭാര്യഭർതൃബന്ധത്തിൽ സഹകരണവും ലഘൂകരണവും അത്യന്താപേക്ഷിതമാണ്. ഭർത്താവ് ഭാര്യയോട് മയത്തിൽ പെരുമാറണം. വീ'ുകാര്യങ്ങൾ അടിച്ചേൽപ്പിക്കരുത്. ഉത്തരവാദിത്വങ്ങൾ ഒത്തൊരുമിച്ച് ചെയ്തുവീ'ണം. പരസ്പരം സഹായികളാവണം. അപ്രകാരം ഭാര്യ ഭർത്താവിനെയും ും അടിച്ചേൽപ്പിക്കരുത്. അങ്ങനെയാണ് സൂറത്തു റൂം 21ാം സൂക്തത്തിൽ പറഞ്ഞ പ്രകാരമുള്ള സ്‌നേഹാർദ്രതയും കാരുണ്യവും കുടുംബത്തിൽ നിത്യമാവുക. 

കുടുംബത്തിന്റെ എല്ലാ കാര്യങ്ങളിൽ മിതത്വം പാലിക്കണം. കുടുംബത്തിന്റെ കെ'ുറപ്പും സ്‌നേഹബന്ധവും നിലനിർത്തണം. കടബാധ്യതകൾ വരുത്തിത്തീർക്കരുത്. കടത്തിന്റെ കാര്യത്തിൽ നബി (സ്വ) താക്കീത് നൽകിയി'ുണ്ട്. നബി (സ്വ) പറഞ്ഞു: നിങ്ങളുടെ മനസ്സുകൾ നിർഭയമായ ശേഷം ഭീതിദപ്പെടുത്തരുത്. അവർ ചോദിച്ചു അതെന്താണ് തിരു ദൂതരേ? നബി (സ്വ) മറുപടി മൊഴിഞ്ഞു: കടം (അഹ്‌മദ് 17320).


back to top